
കേരളത്തിൽ പരസ്പരം പോരടിക്കുമ്പോഴും കോൺഗ്രസും സിപിഎമ്മും ദേശീയതലത്തിൽ സഖ്യത്തിലാണ്. തമിഴ്നാട് മുതൽ സിപിഎമ്മും കോൺഗ്രസും സിപിഎമ്മും ഒരേ മുന്നണിയിലാണ് മത്സരിക്കുന്നത്. ഇപ്പോഴിതാ, ബീഹാറിൽ നിന്നുള്ള ഒരു ദൃശ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തോളിൽ കൈവെച്ച് നിൽക്കുന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ചിത്രമാണ് പ്രചരിക്കുന്നത്.
ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരേ മഹാസഖ്യം ആരംഭിച്ച പ്രതിഷേധത്തിലാണ് രാഹുൽ ഗാന്ധിയും എംഎ ബേബിയും പങ്കെടുത്തത്. ഇതിനിടെ രാഹുൽ ഗാന്ധിയുടെ തോളിൽ കൈവെച്ച് എംഎ ബേബി സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സമരത്തിൽ പങ്കെടുത്ത് പ്രസംഗിക്കവെ കേരളത്തിൽ നിന്നും രാഹുൽ ഗാന്ധി എംപിയായിരുന്ന കാര്യവും എംഎ ബേബി ഓർമ്മിപ്പിച്ചു. ‘‘എനിക്ക് ഹിന്ദി അത്ര അറിയില്ല. രാഹുലിന് കേരളത്തിലെ ഹിന്ദിയെ കുറിച്ചു നന്നായി അറിയാം. അവിടെ നിന്ന് അദ്ദേഹം എംപി ആയിരുന്നല്ലോ’’ എം.എ. ബേബിയുടെ വാക്കുകൾ കേട്ട് രാഹുൽ ഗാന്ധി പൊട്ടിച്ചിരിക്കുകയും ചെയ്തു .











